പാറശാല: വിവിധ ആവശ്യങ്ങളഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാല പോസ്റ്റോഫീസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.ധർണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.ഏരിയാ പ്രസിഡന്റ് കെ.അംബിക അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ഷൈലജാ ബീഗം, സി.പി.എം പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി കടകുളം ശശി, ഏരിയാ കമ്മിറ്റിയംഗം വി.എസ്. ബിനു, പാറശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ബിജു, കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ, കെ. മധു, ലോറൻസ്, യൂണിയൻ ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്.അജയകുമാർ എന്നിവർ സംസാരിച്ചു.