തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയിൽ സുപ്രീംകോടതിയെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പരോക്ഷമായി വിമർശിച്ചു. രാജ്യത്ത് പതിനായിരക്കണക്കിന് ആരാധനാലയങ്ങളും അവയ്ക്കൊക്കെ അവയുടേതായ വൈജാത്യങ്ങളുമുണ്ട്. ആരാധനയുമായി ബന്ധപ്പെട്ടൊരു വിധി പുറപ്പെടുവിക്കുമ്പോൾ സുപ്രീംകോടതി ഇക്കാര്യം പരിഗണിക്കണമായിരുന്നു എന്നാണ് ആന്റണി അഭിപ്രായപ്പെട്ടത്.

ശബരിമല വിഷയത്തിൽ കോൺഗ്രസിന്റേതാണ് ശരിയായ നിലപാട്. കോൺഗ്രസിനെ തകർക്കാനും ബി.ജെ.പിയെ വളർത്താനുമുള്ള സി.പി.എം നീക്കം തുറന്നുകാട്ടാൻ കോൺഗ്രസ് നിലപാട് വീടുകൾ തോറും കയറിയിറങ്ങി വിശദീകരിക്കണമെന്ന് കെ.പി.സി.സി ജനറൽ ബോഡി യോഗത്തിൽ ആന്റണി നിർദ്ദേശിച്ചു.

വിധി വന്നയുടൻ മുഖ്യമന്ത്രി എടുത്തുചാടി സങ്കീർണമാക്കി. മുഖ്യമന്ത്രിയുടെ ധിക്കാരവും അഹന്തയും ധാർഷ്ഠ്യവുമാണ് സ്ഥിതി വഷളാക്കിയതെന്നും പറഞ്ഞു.