psc
psc


ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 326/2017 പ്രകാരംകേരളസ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്‌പ്രോസിക്യൂട്ടേഴ്സ് സർവീസിൽ അസിസ്റ്റന്റ് പബ്ലിക്‌പ്രോസിക്യൂട്ടർഗ്രേഡ് രണ്ട് തസ്തികയ്ക്കായി 22 നും, കാറ്റഗറി നമ്പർ 361/2017 പ്രകാരം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികയ്ക്കായി 24 നും രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 16/2016 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്‌ട്രോപ്ലേറ്റർ) തസ്തികയ്ക്ക് 16 നും, കാറ്റഗറി നമ്പർ 37/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻഗ്രേഡ് രണ്ട് (പട്ടികജാതി/ പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 266/2016 പ്രകാരംകേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കൂലി വർക്കർ (എൻ.സി.എ.-മുസ്ലീം) തസ്തികകൾക്ക് 17 നും, കാറ്റഗറി നമ്പർ 650/2017 പ്രകാരംകോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തികയ്ക്ക് 17, 18, 19, 22 തീയതികളിലുമായി പി.എസ്.സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.


ഇന്റർവ്യൂ
കാറ്റഗറി നമ്പർ 93/2016 പ്രകാരം എക്‌സൈസ് വകുപ്പിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ (പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 196/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ (ഡെർമറ്റോളജി ആൻഡ് വെനെറോളജി) (ഒന്നാം എൻ.സി.എ.-എസ്.സി.) തസ്തികകൾക്ക് 16 നും, തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 229/2016 പ്രകാരം ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്., കാറ്റഗറി നമ്പർ 230/2016 പ്രകാരം പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്., കാറ്റഗറി നമ്പർ 471/2013 പ്രകാരം പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്., തസ്തികകൾക്ക് 16, 17, 18 തീയതികളിലും, കാറ്റഗറി നമ്പർ 535/2012 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ടെക്‌നോളജി) തസ്തികയ്ക്ക് 18, 23 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 340/2017 പ്രകാരംകേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ)സോഷ്യോളജി തസ്തികയ്ക്ക് 16, 17, 18 തീയതികളിൽ പി.എസ്.സി കോഴിക്കോട്‌മേഖലാ ഓഫീസിൽ വച്ചും 17, 18 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ചും 23, 24, 25 തീയതികളിൽ പി.എസ്.സി എറണാകുളംമേഖലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 94/2015 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സിവിൽ എൻജിനിയറിംഗ് (എൻജിനിയറിംഗ് കോളേജുകൾ) (പട്ടികവർഗക്കാരിൽനിന്നും, പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുമുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 18 നും, കാറ്റഗറി നമ്പർ 368/2015 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്) തസ്തികയ്ക്ക് 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ചും ഇന്റർവ്യൂ നടത്തും.


ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
തിരുവനന്തനപുരം ജില്ലയിൽ ജയിൽ വകുപ്പിൽ കാറ്റഗറി നമ്പർ 269/2016, 207/2016 (ഒന്നാം എൻ.സി.എ.-വിശ്വകർമ്മ, മുസ്ലിം) പ്രകാരം മെയിൽ വാർഡർ തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 16 ന് തിരുവനന്തപുരം എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ വെച്ച് രാവിലെ 5.30 മണി മുതൽ നടത്തുന്നു. കാറ്റഗറി നമ്പർ 340/2016 പ്രകാരം എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 17 മുതൽ 22 വരെ തിരുവനന്തപുരം എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ വച്ചും,കോഴിക്കോട് ജില്ലയിൽ 2019 ജനുവരി 15 മുതൽ 21 വരെകോഴിക്കോട് ഗവൺമെന്റ് മെഡിക്കൽകോളേജിനടുത്തുള്ളദേവഗിരി സെന്റ്‌ജോസഫ്‌കോളേജ് ഗ്രൗണ്ടിൽ വച്ചും രാവിലെ 6 മണി മുതൽ നടത്തും.



വിജ്ഞാപനം പുറപ്പെടുവിച്ചു
കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 2019 ജനുവരിയിലെ വകുപ്പുതല പരീക്ഷകൾക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകൾ 30 രാത്രി 12 മണി വരെ സ്വീകരിക്കും.