6

കഴക്കൂട്ടം: തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിനടുത്തെ സെന്റ് ഡൊമിനിക് ചർച്ചിനുസമീപം ബുധനാഴ്ച കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃദേഹം പെരുമാതുറ മുതലപ്പൊഴിൽ കരയ്കടിഞ്ഞു. കണ്ണാന്തുറ പഴയ ജി. വി രാജ സ്‌പോർട്‌സ് സ്‌കൂളിന് സമീപം ഹിൽ ഹൗസിൽ ശ്യാമിന്റെയും ചന്ദ്രികയുടെയും മകൻ സച്ചിൻ ശ്യാമിന്റെ (21) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. മത്സ്യതൊഴിലാളികളാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ സുഹൃത്തുക്കളായ മനുപ്രസാദ്, വിജിൽ, വൈശാഖ് എന്നിവർക്കൊപ്പം കുളിക്കവേ സച്ചിൽ ശക്തമായ തിരയിൽപ്പെടുകയായിരുന്നു . അഞ്ചുതെങ്ങിൽ നിന്നെത്തിയ തീരദേശ പൊലീസ് അന്നുമുതൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ ഉച്ചയോടെ മുട്ടത്തറ ശ്മശാനത്തിൽ സംസ്‌കരിച്ചു. സഹോദരി ആര്യ.