കല്ലമ്പലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റ ഭാഗമായി സുരീലി ഹിന്ദി പഠന പരിപോഷണ പദ്ധതിയുടെ ഉദ്ഘാടനം വെള്ളല്ലൂർ യു.പി.എസി ൽ ബി. സത്യൻ എം.എൽ.എ. നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് എം. രഘുവിന് പഠനോപകരണ കിറ്റ് നൽകി നിർവഹിച്ചു. വാർഡ് മെമ്പർ കെ അനിൽകുമാർ, ബി.പി.ഒ എം.എസ്. സുരേഷ് ബാബു പ്രഥമാദ്ധ്യാപിക വി.എസ്. അജിത, പി.ടി.എ. പ്രസിഡന്റ് ബിജു, സ്റ്റാഫ് സെക്രട്ടറി അനിലാൽ എന്നിവർ പങ്കെടുത്തു. കിളിമാനൂർ ബി.ആർ.സിയിലെ പരിശീലകരായ കെ.എസ്. വൈശാഖ്, സുമേത എം, വിനോദ് ടി എന്നിവർ ക്ലാസുകൾ നയിച്ചു.11ന് പരിശീലനം അവസാനിച്ചു. വിദ്യാലയതല പരിശീലനം ജനുവരി 14 മുതൽ 18 വരെ നടക്കും. ഉപജില്ലയിലെ 2104 വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.