kerala-uni
kerala uni

ടൈംടേബിൾ

22 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം കരിയർ റലേറ്റഡ് (സി.ബി.സി.എസ്.എസ്) ഡിഗ്രി കോഴ്സിന്റെ (2010, 2011 അഡ്മിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

യു.ഐ.ടി ആലപ്പുഴ, അടൂർ, കൊല്ലം, തിരുവനന്തപുരം കേന്ദ്രങ്ങളിൽ മാത്രമാണ് പരീക്ഷ നടത്തുന്നത്. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി മേൽപറഞ്ഞ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം.

പുതുക്കിയ പരീക്ഷാ തീയതി

വിദൂര വിദ്യാഭ്യാസ വിഭാഗം ജനുവരി 15 ന് നടത്താൻ നിശ്ചയിച്ചിരുന്ന എം.എ/എം.എസ്.സി/എം.കോം ഫൈനൽ ഇയർ സപ്ലിമെന്ററി പരീക്ഷകൾ 2019 ഫെബ്രുവരി 12 ലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

സൂക്ഷ്മപരിശോധന

ആറാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി ബി.ടെക് റീ-വാല്യുവേഷൻ സെക്‌ഷനിൽ 14 മുതൽ ജനുവരി 22 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണം.

പരീക്ഷാഫലം

എം.ഫിൽ ഹിസ്റ്ററി, ഫലോസഫി, ലിംഗ്വിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഫിസിക്സ്, ജയോളജി, ആക്ച്ചുറിയൽ സയൻസ്, മാനേജ്‌മെന്റ്, സോഷ്യോളജി 2017 - 2018 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി എക്സാമനേഷൻ, ജൂലൈ 2018 റഗുലർ (2013 സ്‌കീം) യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി 31 വരെ അപേക്ഷിക്കാം.