വെഞ്ഞാറമൂട്: പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, സ്വയരക്ഷയിൽ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിറുത്തി ബി.ആർ.സി തലത്തിൽ നടത്തുന്ന കളരി പരിശീലനത്തിന്റെ ഉദ്ഘാടനം വെഞ്ഞാറമൂട് ഗവ. അപ്പർ പ്രൈമറി സ്കൂളിൽ പി.ടി.എ പ്രസിഡന്റ് ഷിഹാസ് നിർവഹിച്ചു. എച്ച്.എം ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ നായർ സ്വാഗതം പറഞ്ഞു.