പാലോട് : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും സി.പി.എം,ബി.ജെ.പി അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കല്ലറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലോട് ജംഗ്ഷനിൽ സമാധാന സന്ദേശ സംഗമം നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി.പവിത്രകുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽസെക്രട്ടറി ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.ബി.ആർ.എം ഷഫീർ മുഖ്യ പ്രഭാഷണം നടത്തി.ഡി.രഘുനാഥൻ നായർ,സുഷമ,ബി.എൽ കൃഷ്ണപ്രസാദ്, കല്ലറ ശിവദാസൻ,തെന്നുർ ഷാജി,സുധീർ ഷാ, ശ്രീകുമാർ,വിജയൻ പാങ്ങോട്,സതി തിലകൻ,പ്രദീപ്,കല്ലറ ബിജു,അനിൽകുമാർ,സോഫി തോമസ്, കെ.സി.സോമരാജൻ, മിനിലാൽ ,വി.പ്രസാദ്,സബീർ ഷാ,അനിലേഷ് ഗോപിനാഥ്,ആലുംകുഴി ചന്ദ്രമോഹനൻ, കൊച്ചുകരിക്കകം നൗഷാദ്,നാരായണൻകുട്ടി,കാനാവിൽ ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.