rishikesh-peedanam-

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ മാവേലിക്കര സ്വദേശി ഋഷികേശിനെ (20) റിമാൻ‌ഡ് ചെയ്തു. വടക്കേക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. വാട്ട്സ് ആപ്പിലൂടെ ഇയാൾ പരിചയപ്പെട്ട പെൺകുട്ടിയാണ് പരാതിക്കാരി. പരാതിക്കാരിയുടെ കൂട്ടുകാരിയെ ഇയാൾ പീഡിപ്പിച്ച ശേഷം അതിന്റെ ദൃശ്യങ്ങൾ പരാതിക്കാരിക്ക് അയച്ചുകൊടുത്തു. പിന്നീട് പരാതിക്കാരിയുടെ ചിത്രം മോർഫ് ചെയ്തു സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഋഷികേശിനെ റിമാൻഡ് ചെയ്തു.