വെള്ളനാട്: കുളക്കോട് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 17 മുതൽ 21 വരെ നടക്കും. എല്ലാ ദിവസവും ഉച്ചക്ക് 12ന് അന്നദാനവും രാത്രി 8.30ന് അത്താഴ പൂജയും ഉണ്ടായിരിക്കും. 17ന് രാത്രി 7ന് സായാഹ്ന ഭക്ഷണം, 7.15ന് ഓട്ടൻ തുള്ളൽ.18ന് രാത്രി 7ന് ഡാൻസ്. 19ന് രാത്രി 7.30ന് ഡാൻസ് .20ന് രാവിലെ 9ന് പൊങ്കാല, രാത്രി 7ന് കോമഡി ഷോ. 21ന് രാവിലെ 7.30ന് കാവടി അഭിഷേകം, 8ന് നാഗർക്ക് നൂറും പാലും, 9.30ന് കളഭാഭിഷേകം, ഉച്ചക്ക് 2.30ന് ചപ്രം എഴുന്നള്ളത്ത്,വൈകിട്ട് 6ന് കാവടി ഘോഷയാത്ര,7ന് വിളക്കെടുപ്പ്,7.15ന് കരോക്കെ ഗാനമേള,8.30ന് കാവടി സമർപ്പണം.