midhun

അടൂർ: അടൂരിലെ ബോംബേറ് കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിലായി. പറക്കോട് ശിവശൈലം വീട്ടിൽ മിഥുൻ (26) ആണ് അറസ്റ്റിലായത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് നടത്തിയ ഹർത്താലിൽ അടൂരിലെ മൊബൈൽഷോപ്പ്, പഴകുളത്തെ വ്യാപാരസ്ഥാപനം, സി.പി.എം ഏരിയാകമ്മിറ്റി അംഗം രവീന്ദ്രന്റെ വീട് എന്നിവിടങ്ങൾക്കാണ് ബോംബേറിൽ നാശമുണ്ടായത്. ഇതുമായിബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മിഥുനെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ബോംബെറിഞ്ഞ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.