വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കൽ നോർത്ത് റസിഡന്റ്സ് അസോസിയേഷനും പ്രത്യാശ സീനിയർ, സിറ്റിസൻസും, കാരകോണം മെഡിക്കൽ കോളേജ് ആശുപത്രിയും, സംയുക്തമായി സഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും വലിയ കട്ടയ്ക്കാൽ നോർത്ത് റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ നടന്നു. ഡോ. എസ്. ബാബുരാജ്, (മെഡിക്കൽ സൂപ്രണ്ട്), ഡോ. സാംസൺ നേശയ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ രമണീ.പി. നായർ, രമേശൻ നായർ, പ്രത്യാശ ഭാരവാഹികളായ പ്രഭാകരൻ നായർ, പുരുഷോത്തമൻ, ഉത്തമൻ എന്നിവർ പങ്കെടുത്തു.