sr

വെമ്പായം: കന്യാകുളങ്ങര ജമാഅത്ത് (സി.ബി എസ്.ഇ) സ്കൂളിൽ ആയുഷ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രശസ്ത ആയുർവേദ ഡോക്ടർ ഷർമദ് ഖാൻ ക്ലാസുകൾ നയിച്ചു. വിജയികളായ മുബാറക്ക്, ഫർഹാന എന്നീ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. പ്രിൻസിപ്പൽ. ഡോ. ഷർമ്മിള നസീർ, ഡോ. ഷൈലി, ഡോ. ഷാൻ തുടങ്ങിയവർ സംസാരിച്ചു.