ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താന്നിവിള സവിതാലയത്തിൽ കർഷകൻ സദാനന്ദന്റെ ഒരേക്കർ കൃഷിഭൂമിയിൽ കൃഷിവകുപ്പിന്റെയും സർക്കാരിന്റെയും സഹായത്തോടെയാണ് കരനെൽക്കൃഷി നടത്തിയത്. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ, ബ്ലോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ, മെമ്പർമാരായ ബി. വിക്രമൻ, വടക്കേവിള ശശിധരൻ, കൃഷി ഓഫീസർ രമേഷ് കുമാർ, കൃഷി അസിസ്റ്റന്റുമാരായ ചെറുപുഷ്പം, രാജേഷ് കുമാർ, രത്തം മണ്ടേല എന്നിവർ പങ്കെടുത്തു.