atl12jd

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ പരുത്തൂരിൽ 2 കോടി രൂപ ചെലവിട്ട് മാമം നദിക്ക് കുറുകെ കുറുമാം കോട്- വെള്ളാണിക്കൽ റോഡുകളെ ബന്ധിപ്പിച്ച് നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു.ഡെപ്യൂട്ടി സ്പീക്കർ വി ശശി അദ്ധ്യക്ഷത വഹിച്ചു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വിജയ കുമാരി സ്വാഗതം പറഞ്ഞു .സൂപ്രണ്ടിംഗ് എഞ്ചിനീയർ ജി ഉണ്ണികൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.ചിറയിൻ കീഴ് ബ്ലോക്ക് പ്രസിഡന്റ് ആർ.സുഭാഷ്, സി.പി.എം ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഡ്വ എസ് ലെനിൻ, ബ്ലോക്ക് പഞ്ചായത്തംഗം ഇളമ്പ ഉണ്ണികൃഷ്ണൻ, സി.പി.എം ലോക്കൽ സെക്രട്ടറി എ. ചന്ദ്രബാബു, സി.പി.ഐ ലോക്കൽ സെക്രട്ടറി ഡി.അനിൽ കുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീകണ്ഠൻ നായർ ,പഞ്ചായത്തംഗം കാർത്തിക എന്നിവർ സംസാരിച്ചു. എക്സിക്യുട്ടീവ് എഞ്ചിനീയർ ബിജു കെ.ആർ നന്ദി പറഞ്ഞു.