മുടപുരം: യു.പി ക്ലാസുകളിലെ കുട്ടികൾക്ക് ശാസ്ത്ര പഠനം രസകരമാകാൻ സയൻസ് പാർക്കുകൾ സജ്ജമായി. ആറ്റിങ്ങൽ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം എട്ടു വിദ്യാലയങ്ങളിലാണ് ശാസ്ത്ര പാർക്കുകൾ നിർമ്മിച്ച് നൽകിയത്. ഇതിന്റെ ബി.ആർ.സി തല ഉദ്ഘാടനം ചിറയിൻകീഴ് പാലവിള ഗവ. യു.പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന അദ്ധ്യക്ഷത വഹിച്ചു. ബി.പി.ഒ പി. സജി ഹെഡ്മാസ്റ്റർ എൻ. ഗോപകുമാർ, ബി.ആർ.സി കോ-ഓർഡിനേറ്റർ അഭിലാഷ് എന്നിവർ സംസാരിച്ചു.