വെള്ളറട: വേങ്കോട് എസ്.എൻ.ഡി.പി ശാഖായോഗം ഗുരുക്ഷേത്രത്തിൽ ചതയപൂജയും പെൻഷൻ വിതരണവും സംഘടിപ്പിച്ചു. ചതയപൂജയോടനുബന്ധിച്ച് ലഘു ഭക്ഷണ വിതരണവും നടത്തി. ശാഖാ പ്രസിഡന്റ് അജയകുമാർ വൈസ് പ്രസിഡന്റ് ശശിധരപ്പണിക്കർ, സെക്രട്ടറി പുതുകുളങ്ങര അശോകൻ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വേങ്കോട് ശാഖാ സ്ഥാപക സെക്രട്ടറി ശശികുമാറും ടി. വിജയനും ചേർന്ന് പ്രതിമാസ പെൻഷൻ വിതരണം ചെയ്തു.