adoor

കുറ്റിച്ചൽ:ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയാണന്ന് അടൂർ പ്രകാശ്.സി.പി.എം-ബി.ജെ.പി അക്രമങ്ങളിൽ പ്രതിഷേധിച്ച് അരുവിക്കര ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി കുറ്റിച്ചലിൽ സംഘടിപ്പിച്ചസമാധാന സന്ദേശസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ആർ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. എൻ.രഞ്ചകുമാർ,ബി.ആർ.എം.ഷഫീർ,എൻ.ജയമോഹനൻ,കുറ്റിച്ചൽ വേലപ്പൻ,സി.ജ്യോതിഷ് കുമാർ,കെ.സദാനന്ദൻ നായർ എന്നിവർ സംസാരിച്ചു.