basurachandran
എസ്.ഭാസുരചന്ദ്രൻ

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്റെ ഓർമ്മയ്ക്കായി സ്മാരക സമിതി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര മൗലിക ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്കാരത്തിനു പത്രപ്രവർത്തകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്.ഭാസുരചന്ദ്രൻ രചിച്ച 'സിനിമ പെയ്യുന്നു' എന്ന കൃതി അർഹമായി. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

കെ.എൽ. ശ്രീകൃഷ്ണദാസ് ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 21ന് തൃശൂർ കേരള സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ പ്രിയനന്ദനൻ അവാർഡ് സമ്മാനിക്കും.