വെഞ്ഞാറമൂട്: ഊർജ്ജ സംരക്ഷണ സന്ദേശമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം വെഞ്ഞാറമൂട് സർക്കാർ യു.പി.എസിൽ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ജി. അജിത്കുമാർ അദ്ധ്യക്ഷനായി. എനർജി മാനേജ്‌മെന്റ് സെന്റർ സംസ്ഥാന മേധാവി ഡോ. ഹരികുമാർ 'ഊർജ്ജസംരക്ഷണവും ഭാവി കേരളവും' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. സ്മാർട്ട് എനർജി പ്രോഗ്രാം ജോ. കോർഡിനേറ്റർ എം.കെ. മഹബൂബ് ഊർജ്ജസംരക്ഷണ സന്ദേശം നൽകി. സുഭാഷ്ബാബു, സി. ഗീതാകുമാരി, ഷിയാസ്, സഫീല, സബീന, പ്രിയ എന്നിവർ സംസാരിച്ചു. ഊർജ്ജ സംരക്ഷണ പ്രശ്‌നോത്തരി, സാഹിത്യോത്സവം, ചിത്രരചന, കാർട്ടൂൺ തുടങ്ങിയവയും നടന്നു. വർക്കല, ആറ്റിങ്ങൽ, കിളിമാനൂർ, പാലോട്, നെടുമങ്ങാട് ഉപജില്ലകളിൽ നിന്നുള്ള 1200 കുട്ടികൾ പങ്കെടുത്തു.