അമരവിള: കൊല്ലയിൽ പഞ്ചായത്തിലെ മാങ്കോട്ടുകോണത്ത് റബർ തോട്ടത്തിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. നടൂർകൊല്ല വട്ടംതലയ്ക്കൽ മേലേ പുത്തൻവീട്ടിൽ പരേതനായ ശശിധരൻനായരുടെ ഭാര്യ ഭാരതിഅമ്മ (62) ആണ് മരിച്ചത്. മക്കൾ: അജികുമാർ, അനിൽകുമാർ. മരുമക്കൾ: ബിന്ദു, രമ്യ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.