തിരുവനന്തപുരം: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ആലപ്പാട് പ്രദേശത്തെ ജനങ്ങൾ നടത്തി വരുന്ന സമരം ഒത്തു തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 16ന് ഉദ്യോഗസ്ഥ തല ചർച്ച നടത്തും.വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, കൊല്ലത്തിന്റെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥർ, ഐ.ആർ.ഇ, കെ.എം.എം.എൽ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെയാണു ചർച്ചയ്ക്കു വിളിച്ചത്.
ഉദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീടു സമരസമിതി നേതാക്കളുമായി ചർച്ച നടത്തും.