നെയ്യാറ്റിൻകര: താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ വിദ്യാർഥികൾക്കായുള്ള കലോത്സവം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫ്രാൻ സംഘടന സെക്രട്ടറി എം. രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു മുഖ്യപ്രഭാഷണം നടത്തി. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, വൈസ് പ്രസിഡന്റ് ടി. മുരളീധരൻ, ജി. പരമേശ്വരൻനായർ, സി. യേശുദാസ്, എസ്. സപേശൻ, വി. ഉബൈദുള്ള, ജി. പരമേശ്വരൻനായർ, എം. ശ്രീകുമാരൻനായർ എന്നിവർ സംസാരിച്ചു. കഥ, കവിത, ഉപന്യാസം, പെൻസിൽ ഡ്രോയിങ്, കളർ പെയിന്റിങ്, ക്വിസ്, മെമ്മറി ടെസ്റ്റ്, പ്രസംഗം എന്നീ മത്സരങ്ങൾ നടന്നു. എസ്. മോഹനകുമാർ, ആർ. വേണുഗോപാൽ, എം.കെ. പ്രമീഷ്, എൽ.ഡി. ദേവരാജ്, സി.എ. ജയകുമാർ, വി. രാധാകൃഷ്ണൻ, കെ. രവീന്ദ്രൻനായർ, പി. ശ്രീധരൻ എന്നിവർ നേതൃത്വം നല്കി. കലോത്സവം ഇന്നലെ സമാപിച്ചു.