hh

നെയ്യാറ്റിൻകര: എറിച്ചെല്ലൂർ എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ കർഷകരാപ്പോൾ സ്കൂൾ പരിസരം ജൈവകൃഷിതോട്ടമായി. കുട്ടികൾക്കൊപ്പം അദ്ധ്യാപകരും കൈകോർത്തതോടെയാണ് സ്‌കൂളിലെ ബയോഡൈവേഴ്‌സിറ്റി പാർക്കിന്റെ ഭാഗമായി കൃഷി തുടങ്ങിയത്. കുരുന്നുകൾക്കൊപ്പം അദ്ധ്യാപകരും രക്ഷാകർത്താക്കളും സഹകരിച്ചു. എൺപത് ഗ്രോബാഗുകളിലായിട്ടാണ് ജൈവകൃഷി തുടങ്ങിയിരിക്കുന്നത്. തുടക്കത്തിൽ വെണ്ട, തക്കാളി, കത്തിരി, മുളക് എന്നിവ മാത്രമാണ് കൃഷി ചെയ്യുന്നത്. സ്‌കൂൾ പ്രഥമാദ്ധ്യാപിക ജെ. വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരായ ബീന. പി. നായരും ടി.എൻ. അനിൽകുമാറും കൃഷിയുടെ മേൽനോട്ടം വഹിക്കും. ഇവർക്ക് രക്ഷാകർത്താക്കളുടെ പിന്തുണയുമുണ്ട്. 112 വിദ്യാർഥികളും ആറ് അദ്ധ്യാപകരും ഒരു ഓഫീസ് ജീവനക്കാരനുമാണുള്ളത്. പി.ടി.എ. പ്രസിഡന്റ് സുമേഷും മറ്റുരക്ഷകർത്താക്കളും കുരുന്നുകളുടെ ജൈവതോട്ടത്തിന്റെ പരിചരണത്തിനായുണ്ട്. ഈ തോട്ടത്തിലെ വിളകൾ കുട്ടികൾക്കായുള്ള ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുക.