bhavana

കാട്ടാക്കട: പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാലയും നെഹ്റു യുവകേന്ദ്രയും മുകുന്ദറ ലയോള സ്കുളും സംയുക്തമായി സംഘടിപ്പിച്ച ദേശിയ യുവജന ദിനാചരണം ഡെപ്യൂട്ടി കളക്ടർ അനു. എസ്. നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോസഫ് കല്ലേപള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രഭു, ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ, രാജേഷ് കൃഷ്ണൻ, മിനി, ബിനു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും നടന്നു. മത്സര വിജയികൾക്ക് വാർഷികാഘോഷത്തിന്റെ സമാപനമായ 26ന് സമ്മാനങ്ങൾ വിതരണം ചെയ്യും.

ഫോട്ടോ...................പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാലയും നെഹ്റു യുവകേന്ദ്രയും മുകുന്ദറ ലയോളസ് കുളും സംയുക്തമായി ദേശിയ യുവജന ദിനാചരണത്തോടനബന്ധിച്ചു നടന്ന ചിത്രരചനാ മത്സരം