കാട്ടാക്കട: കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ 'കേരളീയ നവോത്ഥാനവും, സ്ത്രീകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സാഹിത്യകാരി വി.എസ്. ബിന്ദു വിഷയം അവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് എസ്. രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാജ് മോഹൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.പി. രണദിവെ, വെള്ളനാട് ബോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സ്റ്റീഫൻ, ശ്രീരേഖ, താലൂക്ക് സെക്രട്ടറി കെ. വാസു ദേവൻ നായർ, വൈസ് പ്രസിഡന്റ് നാരായണൻ നായർ എന്നിവർ സംസാരിച്ചു. താലൂക്കിൽ നിന്നും വിവിധ വായനാ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കും,ലൈബ്രറി കൗൺസിൽ സംസ്ഥാനസർഗോത്സവത്തൽ വിജയിച്ചവർക്കും ചടങ്ങിൽ വച്ച് സമ്മാനവിതരണവും നടത്തി.