thomas-isaac

തിരുവനന്തപുരം:അടിക്കടിയുണ്ടാകുന്ന ഹർത്താലും പണിമുടക്കുകളും ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.

തിരുവനന്തപുരത്ത് സ്വകാര്യചടങ്ങിലാണ് മന്ത്രി ഹർത്താലിനെ വിമർശിച്ചത്.

സംസ്ഥാനത്ത് ടൂറിസംമേഖലയിൽ വൻപ്രതിസന്ധിയുണ്ടായിരുന്നു. അത് പരിഹരിച്ചുവരുന്നതിനിടയിലാണ് പണിമുടക്കുകളും ഹർത്താലുകളും വീണ്ടും വളർച്ചയുടെ താളം തെറ്റിച്ചത്. ഹർത്താലിലുണ്ടായ അക്രമങ്ങൾ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കി. വിദേശ രാജ്യങ്ങൾ പൗരൻമാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത് മോശം പ്രതിച്ഛായയാണ് ഉണ്ടാക്കിയത്. പണിമുടക്കുന്നവർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. വിദേശ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. ആറുമാസത്തിനിടെ രണ്ട് ലക്ഷം സഞ്ചാരികളുടെ കുറവാണ് കേരളത്തിലെ ടൂറിസം മേഖലയിൽ ഉണ്ടായത്.