മുടപുരം:ജാതിസംവരണം നടപ്പിലാക്കിയത് പിന്നാക്ക സമുദായക്കാരെ അധികാരത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണെന്നും ഇത് അട്ടിമറിക്കുവാനുള്ള നീക്കം പ്രതിഷേധാത്മകമാണെന്നും എസ്.എൻ.ഡി.പി.യോഗം ശാസ്തവട്ടം ശാഖ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.യാതൊരു ശാസ്ത്രീയ പഠനവും നടത്താതെ ധൃതിയിൽ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് സംവരണതത്വം അട്ടിമറിക്കുന്നതിനാണെന്നും പ്രമേയത്തിൽ പറയുന്നു.