ചിറയിൻകീഴ്: സഭവിള ശ്രീനാരായണ ആശ്രമത്തിൽ 188 സത്സംഗത്തിനോടനുബന്ധിച്ച് ഏഷ്യ ഒപ്ടിക്കൽസ്, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് ശാഖ, സഭവിള ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ചിറയിൻകീഴ് സ്വാമിജി ഹോസ്‌പിറ്റൽ എം.ഡി ഡോ. ബി. സീരപാണി നിർവഹിച്ചു. ശാഖ പ്രസിഡന്റ് സുഭാഷ് പുത്തൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖ സെക്രട്ടറി ഡി. ജയതിലകൻ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർ സി. കൃത്തിദാസ്, ഏഷ്യാ ഒപ്റ്റിക്കൽസ് ബിജു, എസ്.എൻ.ഡി.പി വനിത ഭാരവാഹികളായ ഷീല സോമൻ, ഷീജ സുധീശൻ, ഷീജ അജയൻ, ഗീത സിദ്ധാർത്ഥൻ, സുനില തിലകൻ, വിജയ, അമ്പിളി, വാണി, വിദ്യാവതി, ബിന്ദു, ഗിരിജ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ രാജീവ്, സജീവ് തുടങ്ങിയവർ പങ്കെടുത്തു. ഡോക്ടർമാരായ ബിനു, അശ്വിതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.