തിരുവനന്തപുരം: മകരവിളക്ക് സീസണിലും തീർത്ഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വർദ്ധന ഉണ്ടാകാത്തത് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു.
പ്രളയം കാരണം പമ്പയിൽ പാർക്കിംഗ് സൗകര്യം പരിമിതമായതിനാൽ നിലയ്ക്കൽ- പമ്പ സർവീസ് നടത്താനുള്ള അവകാശം കെ.എസ്.ആർ.ടി.സിക്കു മാത്രമായിരുന്നു. പണം വാരാമെന്നു കരുതിയ കെ.എസ്.ആർ.ടി.സി 1300 ബസുകൾ ഏർപ്പെടുത്തി. എന്നാൽ,തീർത്ഥാടകർ കുറവായതിനാൽ 200 ബസുകൾ പിൻവലിക്കേണ്ടിവന്നു.
മണ്ഡല, മകര വിളക്ക് സീസണിൽ സ്പെഷ്യൽ സർവീസ് വഴി 50 കോടി രൂപ കിട്ടുമെന്നാണ് കെ.എസ്.ആർ.ടി.സി കണക്കുകൂട്ടിയത്. എന്നാൽ, ഇതുവരെ കിട്ടിയത് 38 കോടി.
സ്പെഷ്യൽ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ മകരവിളക്ക് ദിവസമായ ഇന്ന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എം.ഡി ടോമിൻ ജെ തച്ചങ്കരി നിലയ്ക്കൽ എത്തി ക്രമീകരണങ്ങൾ വിലയിരുത്തി.