fund

വർക്കല: കെ.പി.സി.സിയുടെ പ്രളയാനന്തര ഭവന നിർമ്മാണ ഫണ്ടിലേക്ക് കിസാൻ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും വർക്കല എ.ആർ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ വർക്കല എസ്. അൻവർ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കിസാൻ കോൺഗ്രസ് നേതൃസംഗമത്തിൽ വച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിക്ക് കൈമാറി. കിസാൻ കോൺഗ്രസ് ദേശീയ പ്രസിഡന്റ് മുൻ എം.പി നാനാപട്ടോളി, സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി, വി.എം.സുധീരൻ, തമ്പാനൂർ രവി, എം.എസ് അനിൽ എന്നിവർ സംബന്ധിച്ചു.