പാറശാല: ഏറെ നാളായി തകർന്ന് തരിപ്പണമായി കിടക്കുന്ന പ്ലാമൂട്ടുക്കട - പൂഴിക്കുന്ന് - പഴയകട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുളത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒപ്പ് ശേഖരണവും സായാഹ്ന ധർണയും നടത്തി. ഊരംവിള ജംഗ്‌ഷനിൽ നടന്ന ധർണ മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. ഭുവനചന്ദ്രൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. ശ്രീധരൻ നായർ, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡാങ്സ്റ്റൻ സി. സാബു, ജി. സുധാർജുനൻ, ആൽബി രാജു, ആർ.ഇ. സുനില, അനിത, പുഷ്പാസനൻ നായർ, ശശീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: പ്ലാമൂട്ടുക്കട - പൂഴിക്കുന്ന് - പഴയകട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുളത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊരംവിള ജംഗ്‌ഷനിൽ നടന്ന സായാഹ്ന ധർണ മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു