s

തിരുവനന്തപുരം: റോട്ടറി ജയ്‌പൂർ ലിമ്പ് യു.കെ, റോട്ടറി ഡിസ്ട്രിക്ട് 3211, ഒലി ഇന്ത്യ ചെന്നെെ, റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം സബർബൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി കുമാരപുരം റോട്ടറി ടവറിൽ നടന്നു വരുന്ന സൗജന്യ കൃത്രിമക്കാൽ വിതരണത്തിന്റെ സമാപന സമ്മേളനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇ.കെ. ലൂക്ക് ഉദ്ഘാടനം ചെയ്‌തു. സെക്യൂരിറ്റി ജീവനക്കാരനായ സുനിൽകുമാർ, അശ്വതി, എൻജിനിയറിംഗ് വിദ്യാർത്ഥി അരുൺ എന്നിങ്ങനെ നിരവധി പേരാണ് കൃത്രിമക്കാലുകൾ ഏറ്റുവാങ്ങിയത്. റോട്ടറി ക്ളബുകളുടെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തോമസ് മാത്യു പ്രശംസിച്ചു. ക്ളബ് പ്രസിഡന്റ് ജി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് ചെയർമാൻ ജി. ഗോപിനാഥ്, മുൻ ഡിസ്ട്രിക്ട് ഗവർണർ പി.ജി. മുരളീധരൻ, കെ.ജി. നായർ, അസിസ്റ്റന്റ് ഗവർണർ തളിക്കുന്നിൽ സജികുമാർ, ക്ലബ് സെക്രട്ടറി ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.