accident
കെ.തങ്കപ്പൻ

മലയിൻകീഴ് : സൈക്കിൾ യാത്രക്കാരനായ എരുത്താവൂർ പടിഞ്ഞാറേ മലഞ്ചരുവിൽ രാമശേരിക്കോണം വീട്ടിൽ കെ.തങ്കപ്പൻ (76) കാറിടിച്ചുമരിച്ചു .ഇന്നലെ ഉച്ചയ്ക്ക് ഊരൂട്ടമ്പലത്ത് വച്ചായിരുന്നു അപകടം . ഊരൂട്ടമ്പലത്തുനിന്ന് മടങ്ങവേ അമിതവേഗതയിലെത്തിയ കാർ തങ്കപ്പൻ സഞ്ചരിച്ചിരുന്ന സൈക്കിൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.മാറനല്ലൂർ പൊലീസ് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഭാര്യ:കമലം.മക്കൾ:ശോഭന,സരോജം,മധു,സുനിൽ,സുജ,ഉഷ.മരുമക്കൾ:മോഹനൻ,രവീന്ദ്രൻ,അശോകൻ,സുരേഷ്,അജിത,
സിന്ധു.