v

കടയ്ക്കാവൂർ: ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ അനർട്ട് ആരംഭിച്ച ഉൗർജമിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ഹരിത ഗൃഹങ്ങൾ സൃഷ്ടിക്കുന്നതിൽ പങ്കാളിയാകുക, സോളാർ വാട്ടർ ഹീറ്ററുകൾ സ്ഥാപിച്ച് വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനോടൊപ്പം പാരമ്പര്യേതര ഉൗർജത്തിന്റെ ഉല്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുക, ഹൈമാസ്റ്റ് ലൈറ്റുകൾ, സോളാർ റാന്തലുകൾ എന്നിവയുടെ പ്രചാരണം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് ഉൗർജമിത്ര കേന്ദ്രം ആരംഭിച്ചത്.

കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. വിലാസിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. അനർട്ട് ജില്ലാ എൻജിനിയർ ബി. അനിൽകുമാർ പദ്ധതിയെക്കുറിച്ച് വിശദികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമാംബീഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ത്യദിപ് കുമാർ, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുഭാഷ് സ്വാഗതവും ബി. ഷീബ നന്ദിയും പറഞ്ഞു. തുടർന്ന് അനർട്ടിന്റെ അഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാറും നടന്നു.