ranji-trophy-cricket-matc
RANJI TROPHY CRICKET MATCH

കൽപ്പറ്റ : മഞ്ഞുവീണ വയനാട് മലനിരകൾ അതിരുന്ന കൃഷ്ണഗിരി സ്റ്റേഡിയത്തിൽ കേരളത്തിന്റെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ തളരുന്നു. ഇന്ത്യൻ താരങ്ങൾ അണിനിരക്കുന്ന ഗുജറാത്തുമായാണ് കേരളത്തിന്റെ ഇത്തവണത്തെ ക്വാർട്ടർ ഫൈനൽ.

തുടർച്ചയായ രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലെത്തുന്നത്. കഴിഞ്ഞതവണ വിദർഭയായിരുന്നു ക്വാർട്ടറിൽ എതിരാളി. കേരളത്തെ കീഴടക്കിയ വിദർഭ കിരീടവും സ്വന്തമാക്കിയ. ഇത്തവണ എലൈറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഹിമാചൽപ്രദേശിനെ നാടകീയമായി കീഴടക്കിയാണ് സച്ചിൻ ബേബി നയിക്കുന്ന കേരള ടീം അവസാന എട്ടിൽ ഇടംപിടിച്ചത്.

എലൈറ്റ് ഗ്രൂപ്പ് എയിലാണ് ഗുജറാത്ത് മത്സരിച്ചത്. എട്ട് കളികളിൽ ഒന്നും തോൽക്കാതെയാണവർ ക്വാർട്ടർ വരെയെത്തിയത്. മൂന്ന് മത്സരങ്ങൾ വിജയിച്ചപ്പോൾ അഞ്ചെണ്ണം സമനിലയിലാക്കി. 26 പോയിന്റ് നേടി. ബി ഗ്രൂപ്പിൽ മത്സരിച്ച കേരളം നാല് കളികളിൽ വിജയിച്ചെങ്കിലും മൂന്നെണ്ണത്തിൽ തോറ്റു. ഒരെണ്ണം സമനിലയിലായതോടെ 26 പോയിന്റ് നേടി.

ആസ്ട്രേലിയൻ പര്യടനത്തിൽ ഒരു മത്സരം പോലും കളിക്കാതെ തിരിച്ചെത്തിയ പാർത്ഥിവ് പട്ടേലാണ് ഗുജറാത്ത് ടീമിന്റെ നായകൻ. മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള, മാൻപ്രീത് ജുനേജ, ധ്രുവ് റാവൽ, മെഹുൽ പട്ടേൽ തുടങ്ങിയവർ ഗുജറാത്ത് ടീമിലുണ്ട്. കഴിഞ്ഞദിവസം ഗുജറാത്ത് താരങ്ങൾ വയനാട്ടിലെത്തി.

സച്ചിൻ ബേബി നയിക്കുന്ന കേരള ടീമിൽ സഞ്ജുസാംസൺ, പി. രാഹുൽ, സന്ദീപ് വാര്യർ, ബേസിൽ തമ്പി, അരുൺ കാർത്തിക്, മുഹമ്മദ് അസ്ഹറുദ്ദീൻ, വി.എ. ജഗദീഷ്, സി ജോമോൻ തുടങ്ങിയവർ അണിനിരക്കും. ആൾ റൗണ്ടർ ജലജ് സക്‌സേനയുടെ പരിക്കാണ് കേരളത്തിന് വെല്ലുവിളി. ഡേവ് വാറ്റ്മോറാണ് കേരളത്തിന്റെ കോച്ച്.