arsenal-epl
arsenal epl

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ വെസ്റ്റ്ഹാം ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സനലിനെ അട്ടിമറിച്ചു. വെസ്റ്റ് ഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 48-ാം മിനിട്ടിൽ ഡെക്ളാൻ റൈസാണ് വിജയഗോൾ നേടിയത്. മുൻ ആഴ്സനൽ താരം സാമിർ നസ്റിയാണ് ഗോളിന് വഴിയൊരുക്കിയത്.

മറ്റ് മത്സരങ്ങളിൽ ലിവർപൂൾ 1-0ത്തിന് ബ്രൈട്ടൺ

ആൻഡ് ഹോവിനെയും, ചെൽസി 2-1ന് ന്യൂകാസിൽ യുണൈറ്റഡിനെയും, സതാംപ്ടൺ 2-1ന് ലെസ്റ്റർ സിറ്റിയെയും കീഴടക്കി.

22 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ലിവർപൂളാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.