ശബരിമല: ഭക്തരുടെ അനിയന്ത്രിതമായ തിരക്ക് കാരണം ഇന്നലെ രാത്രി ദർശന സമയം ഒരുമണിക്കൂർ വർദ്ധിപ്പിച്ചു. 11 ന് അടയ്ക്കേണ്ട നട 12 മണിക്കാണ് അടച്ചത്. വിവരം മൈക്കിലൂടെ അറിയിക്കുകയും ചെയ്തു. വലിയ നടപ്പന്തലിൽ ദർശനത്തിനുള്ളവരുടെ നിര വർദ്ധിച്ചതോടെയാണ് തന്ത്രിയുടെ അനുമതിയോടെ ഒരുമണിക്കൂർ കൂടി നീട്ടിയത്.