ശബരിമല: തീർത്ഥാടന പാതയിൽ കരിമല ഇറക്കത്തിൽ കാട്ടനയിറങ്ങി. ആനയെ കണ്ട് ഭയന്നോടിയ മൂന്ന് തീർത്ഥാടകർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ തടഞ്ഞു. ആനയെ വിരട്ടി ഒാടിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആനയുണ്ടെന്ന് അറിഞ്ഞ് ഭക്തർ വിരണ്ടോടിയതാണ് വീഴാൻ കാരണമെന്ന് പൊലീസ് അറിയിച്ചു.