തിരുവനന്തപുരം: തോന്നയ്ക്കൽ മുളയ്ക്കോട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 15 മുതൽ 19 വരെ നടക്കും. 15ന് രാവിലെ 9ന് മകരപൊങ്കാല, രാത്രി 7.30ന് തോന്നയ്ക്കൽ നവകേരള കലാസമിതിയുടെ വിൽപ്പാട്ട് - സ്വാമി അയ്യപ്പൻ, 16ന് രാത്രി 7.30ന് തിരുവനന്തപുരം സംഘചേതനയുടെ നാടകം - കടുകോളം വലുത്, 17ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനം, രാത്രി 7.30ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം - കരുണ, 18ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനം, രാത്രി 7ന് തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ലഘുനാടകം - കാഴ്ചയ്ക്കപ്പുറം. തുടർന്ന് ആത്മിക നൃത്തകലാലയം തിരുവനന്തപുരം അവതരിപ്പിക്കുന്ന ചിലമ്പൊലി. 19ന് ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ, വൈകിട്ട് 5 മുതൽ ഘോഷയാത്ര, രാത്രി 7.45ന് ഗാനമേള.