പയ്യോളി: സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. പയ്യോളി അയനിക്കര അവിഞ്ഞാരമേൽ സത്യന്റെ വീടിന് നേരെയാണ് ഉഗ്രശേഷിയുള്ള ബോംബ് എറിഞ്ഞത്. ഇന്നലെ അ‌ർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. സ്ഫോടനത്തിൽ വീടിന്റെ ജനൽ പാളികൾ തകർന്നു.

ചുവരിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉടൻ പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ ഇന്ന് പുലർച്ചെയോടെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി ഷിബു മുഹമ്മദ് ആരോപിച്ചു.