പാറശാല: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് വാഹനമാർഗ്ഗം കടത്തികൊണ്ട് വന്ന 50 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി അഞ്ചു പേർ പിടിയിലായി .കന്യാകുമാരി സ്വദേശികളായ സൂര്യാ (26),ദേവനേശൻ (40), മാർത്താണ്ഡം സ്വദേശി മുഹമ്മദ് (28), ദേവപുരം സ്വദേശി സുഹോഷ് (24), പെരിങ്ങമ്മല സ്വദേശി മിഥുൻലാൽ (26) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി നാഗർകോവിലിൽ നിന്നും തിരുവനപുരത്തേയ്ക്ക് വരുകയായിരുന്ന തമിഴ്നാട് ,കേരള ആർ.ടി.സി ബസുകളിൽ കടത്തികൊണ്ടു വരുകയായിരുന്ന 50 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ അമരവിള ചെക്ക് പോസ്റ്ററിലെ വാഹന പരിശോധനക്കിടെ കണ്ടെത്തുകയായിരുന്നു.സർക്കിൾ ഇൻസ്പകട്ർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പക്ടർമാരായ സന്തോഷ് കുമാർ, വിജയൻ, അജി രാജ് തുടങ്ങിയ സംഘമാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.