ചെറുപുഴ: പെരിങ്ങോം പൊന്നമ്പാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. പൊന്നമ്പാറ ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പെരിങ്ങോം സ്വദേശി രാഹുൽ (29), കരിപ്പോട് സ്വദേശി സന്തോഷിന്റെ മകൻ അഖിലേഷ് (22) എന്നിവരാണ് മരിച്ചത്. ഇരുഭാഗങ്ങളിൽ നിന്നായി എത്തിയ ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ ഇവരെ ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഖിലേഷ് ടൈൽസ് തൊഴിലാളിയും രാഹുൽ പെയിന്റിംഗ് തൊഴിലാളിയുമാണ്. ബിന്ദുവാണ് അഖിലേഷിന്റെ അമ്മ. സഹോദരൻ ആകാശ്. രാഹുവിന്റെ അമ്മ ബിന്ദു. സഹോദരി രഹ്ന.