നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ അദ്ധ്യാപക കൂട്ടായ്മയായ ടീച്ചേഴ്സ് ഗിൽഡ് കലോത്സവം സംഘടിപ്പിച്ചു. കമുകിൻകോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ഡി.ആർ. ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കോൺക്ളിൻ ജിമ്മിജോൺ, സുനിൽ കുമാർ എ, ക്രിസ്തുദാസ് എ, ബീനാമോള്‍ പി.എം, ബെന്നി ബിസ്വാൾ തുടങ്ങിയവർ സംസാരിച്ചു.