vnd

വെള്ളനാട് : കേന്ദ്രമാനവ ശേഷി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളനാട് സാരാഭായ് എൻജിനീയറിംഗ് കോളേജിൽ നടത്തുന്ന പ്രധാനമന്ത്രി നൈപുണ്യ വികസന പദ്ധതി പ്രകാരമുള്ള ഇക്കൊല്ലത്തെ കോഴ്സുകളുടെ ഉദ്ഘാടനം ഡോ.എ. സമ്പത്ത് എം.പി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പവിത്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൽ.പി. മായാദേവി, സൊസൈറ്റി പ്രസിഡന്റ് ഡോ.വി.വി. കരുണാകരൻ, നോഡൽ ഓഫീസർ പ്രൊഫ. കോശി മാമൻ, കോളേജ് കോ-ഓർഡിനേറ്റർ പ്രൊഫ. എസ്. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.