vld1-

വെള്ളറട: യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വെള്ളറട സെന്ററിനുവേണ്ടി ആറാട്ടുകുഴിയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ക്ളാസ് മുറികളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരിയുടെ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാഫ് റൂമിന്റെയും വനിതാവെയിറ്റിംഗ് റൂമിന്റെ ഉദ്ഘാടനവും സർവകലാശാല സിൻഡിക്കേറ്റ് അംഗം ലെനിൻലാൽ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗം ഷിജുഖാൻ ജെ.എസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.പ്രദീപ്, ബിനുറാണി, ശശിധരൻ, ഷീജ വിൽസന്റ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എസ്.ആർ. അശോക്, ശ്രീകണ്ഠൻ, ആനപ്പാറ രവി, ഷാജിപ്പണിക്കർ, പി.കെ. ബേബി, തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. വി.ആർ. സുരേഷ് കുമാർ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.