adoor

കിളിമാനൂർ: സംസ്ഥാന സർക്കാരിന്റെ ലൈഫ്, സാമൂഹ്യ സുരക്ഷ പെൻഷനുകൾ തികഞ്ഞ പരാജയമെന്ന് അടൂർ പ്രകാശ് എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും മടവൂർ ഗ്രാമപഞ്ചായത്തിന്റെയും കെടുകാര്യസ്ഥതയ്ക്കും, ജനദ്രോഹ നടപടികൾക്കും എതിരെ മടവൂർ, പുലിയൂർകോണം, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർണയിൽ വർക്കല കഹാർ മുഖ്യ പ്രഭാഷണം നടത്തി. പുലിയൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ജി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മടവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ആർ. അഫ്സൽ, രമണി.പി.നായർ, എം.എ. താഹ, കെ. ധർമ്മശീലൻ, എസ്.ആർ. ജലജ ടീച്ചർ, നവാസ്, അനിൽകുമാർ, ജിഹാദ്, റിയാസ്, അച്ചു സത്യദാസ്, ചന്ദ്രൻ, ഗോപാലകുറുപ്പ് എന്നിവർ പങ്കെടുത്തു.