u57

തിരുവനന്തപുരം: കാലടി ബോധാനന്ദാശ്രമം പ്രസിഡന്റും സ്വാമി ബോധാനന്ദ സരസ്വതിയുടെ ശിഷ്യയുമായ സ്വാമിനി മാ ആനന്ദചിന്മയി (93) ഇന്നലെ പുലർച്ചെ 2.30ന് സമാധിയായി. സ്വാമി ഹരിഹര ചൈതന്യയുടെ മുഖ്യ കാർമ്മികത്വത്തിൽ ബോധാനന്ദ ആശ്രമത്തിൽ ഉച്ചയ്ക്ക് 12ന് സമാധി ചടങ്ങുകൾ നടന്നു. ഒ.രാജഗോപാൽ എം.എൽ.എ, സ്വാമി ബോധാനന്ദ സരസ്വതി, സ്വാമി ഹരിഹരാനന്ദ സരസ്വതി, അംബികാനന്ദ ഭാരതി, ശിവ അമൃതചൈതന്യ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. യതിപൂജ ഈ മാസം 29ന് ബോധാനന്ദാശ്രമത്തിൽ നടക്കും.