കിളിമാനൂർ: പോങ്ങനാട് ഷാർക്ക് അക്വാട്ടിക് ക്ലബിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നീന്തൽ മത്സര ഉദ്ഘാടനം വെണ്ണിച്ചിറയിൽ കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ ബി.കെ. അരുൺ നിർവഹിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. പരിശിലന കേന്ദ്രമായ വെണ്ണിച്ചിറ ദേശീയ നിലവാരമുള്ള നീന്തൽക്കുളമായി പുനർനിർമ്മിക്കുന്നതിനുള്ള മുഴുവൻ ചെലവും ജില്ലാ പഞ്ചായത്ത് വഹിക്കുമെന്ന് അദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ബി.ടി. വിഷ്ണു കുമാർ അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ എസ്.എസ്. സിനി, എസ്. അനിത എന്നിവർ സമ്മാനദാനം നിർവഹിച്ചു. വി. കുട്ടൻ, ആലപ്പാട് ജയകുമാർ, വി.എസ്. സുരേഷ്, ഡി. ഹരിദാസ്, വീണാ, അനിൽ എന്നിവർ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് ബേബി ഹരീന്ദ്രദാസ് സ്വാഗതവും സെക്രട്ടറി എസ്. സുനിൽ കുമാർ നന്ദിയും പറഞ്ഞു.