electricity

വൈദ്യുതി നിരക്ക് കൂട്ടാനുള്ള തീരുമാനം ഉപഭോക്‌താക്കൾക്കുള്ള ഇരുട്ടടിയാണ്. നാലുവർഷം കൊണ്ട് രണ്ടുതവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്നവിധം നിരക്ക് കൂട്ടണമെന്നുള്ള വൈദ്യുതി ബോർഡിന്റെ ആവശ്യത്തിനു പിന്നിലെ ഉദ്ദേശശുദ്ധി എന്താണെന്നും മനസ്സിലാവുന്നില്ല. പിരിഞ്ഞുകിട്ടാനുള്ള വൈദ്യുതി കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കാൻ ബോർഡ് താല്പര്യം കാട്ടിയാൽ മാത്രം മതി വൈദ്യുതി ബോർഡ് ലാഭത്തിലാവുമെന്നിരിക്കെ അതിനു തുനിയാതെ സാധാരണക്കാരായ ജനങ്ങളുടെ മേൽ വൈദ്യുതി നിരക്ക് വർധന അടിച്ചേൽപ്പിക്കാനുള്ള ഈ നീക്കം, വൈദ്യുതി ഇനത്തിൽ ഭീമമായ കുടിശ്ശിക വരുത്തുന്നവരെ രക്ഷിക്കാനുള്ള തന്ത്രമായി മാത്രം കാണേണ്ടിയിരിക്കുന്നു.

എ.കെ. അനിൽകുമാർ

നെയ്യാറ്റിൻകര